സ്ഥലം കാണാൻ പോകുന്ന വഴി ശീതള പാനീയം നൽകി; റിയൽ എസ്റ്റേറ്റ് ഏജന്റും സുഹൃത്തും യുവതിയെ ക്രൂര പീഡനത്തിനിരയാക്കി

Published : Jul 04, 2024, 10:38 AM ISTUpdated : Jul 04, 2024, 01:24 PM IST
സ്ഥലം കാണാൻ പോകുന്ന വഴി ശീതള പാനീയം നൽകി; റിയൽ എസ്റ്റേറ്റ് ഏജന്റും സുഹൃത്തും യുവതിയെ ക്രൂര പീഡനത്തിനിരയാക്കി

Synopsis

ണ്ട് പേരും ചേർന്ന് ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും സ്ത്രീ വിസമ്മതിച്ചു. പിന്നീട് ശീതള പാനീയം കുടിക്കാൻ നൽകി. ഇത് കുടിച്ച ശേഷം തനിക്ക് ബോധം നഷ്ടമായെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി കാറിനുള്ളിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി

ഹൈദരാബാദ്: റിയൽ എസ്റ്റേറ്റ് ഏജന്റും സുഹൃത്തും ചേർന്ന് സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സഹപ്രവ‍ർത്തകയായ സ്ത്രീയെയാണ് ഇവർ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം എന്നാണ് സംശയം. അവശ നിലയിലായ സ്ത്രീയെ പിന്നീട് വാഹനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. 

ഹൈദരാബാദിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവം നടന്നത്. ജനാർദന, സംഗ റെഡ്ഡി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപൂരിൽ വെച്ചാണ് ഇരുവരും സ്ത്രീയെ വാഹനത്തിൽ കയറ്റിയത്. സ്ഥലം കാണാൻ പോകാനായിരുന്നു യാത്ര. ഇരുവരും സ്ത്രീയെ കാറിൽ കയറ്റി യദഗിരിഗുട്ട എന്ന സ്ഥലത്തേക്ക് പോയി. രാത്രി അവിടെ നിന്ന് തിരികെ വരുമ്പോൾ വഴിയരികിൽ നിർമാണം നടക്കുന്ന ഒരു കെട്ടിടത്തിന് സമീപം വാഹനം നിർത്തി.

കാർ ബ്രേക്ക് ഡൗണായെന്ന് പറഞ്ഞു. ശേഷം രണ്ട് പേരും ചേർന്ന് ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും സ്ത്രീ വിസമ്മതിച്ചു. പിന്നീട് ശീതള പാനീയം കുടിക്കാൻ നൽകി. ഇത് കുടിച്ച ശേഷം തനിക്ക് ബോധം നഷ്ടമായെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി കാറിനുള്ളിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. അർദ്ധരാത്രി വരെ പീഡിപ്പിച്ച ശേഷം മിയാപൂരിലെ ഒരു ഹോസ്റ്റലിന് സമീപം ഇവരെ ഇറക്കിവിട്ടു. കടുത്ത ശരീരിക അവശതയെ തുടർന്ന് ഇവ‍ർ പിന്നീട് ചികിത്സ തേടുകയായിരുന്നു. സംഭവം പൊലീസ് അന്വേഷിച്ചികൊണ്ടിരിക്കുകയാണ്. പിടിയിലായവർക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു