ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ലോകനേതാക്കൾ, നന്ദിയറിയിച്ച് മോദി

Published : Aug 15, 2023, 06:40 PM ISTUpdated : Aug 15, 2023, 06:42 PM IST
ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ലോകനേതാക്കൾ, നന്ദിയറിയിച്ച് മോദി

Synopsis

ആശ്രയിക്കാൻ കഴിയുന്ന ബന്ധമാണ് ഇന്ത്യയുമായുള്ളതെന്ന് മാക്രോൺ പറഞ്ഞു. നേപ്പാളിലെയും ഭൂട്ടാനിലെയും നേതാക്കളും ഇന്ത്യക്ക് ആശംസകൾ അറിയിച്ചു.

ദില്ലി: രാജ്യം 77-ാം സ്വാതന്ത്ര്യദിനമാഘോഷിക്കെ ആശംസകളുമായി ലോകനേതാക്കൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറാൻ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇരു രാജ്യങ്ങളും സഹകരിച്ച് സുന്ദരമായ ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുമെന്ന് ആശംസാ സന്ദേശത്തിൽ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഊഷ്മളമായ ആശംസകൾ. ഇന്ത്യൻ ജനതയോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരുകയും ഇരു രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ മുഖ്യാതിഥിയായി ബാസ്റ്റിൽ ഡേ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ഇമ്മാനുവൽ മാക്രോൺ പങ്കിട്ടു.

ആശ്രയിക്കാൻ കഴിയുന്ന ബന്ധമാണ് ഇന്ത്യയുമായുള്ളതെന്ന് മാക്രോൺ പറഞ്ഞു. നേപ്പാളിലെയും ഭൂട്ടാനിലെയും നേതാക്കളും ഇന്ത്യക്ക് ആശംസകൾ അറിയിച്ചു.  ഈ സുപ്രധാന ദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് ഊഷ്മളമായ ആശംസകൾ നേരുന്നു. സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിയും നേരുന്നുവെന്നും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ട്വീറ്റ് ചെയ്തു. 

Read more 'ഇന്ത്യയെന്ന വികാരം നിറഞ്ഞുനിന്നു', യുഎസ്സിലെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് തമന്ന

ഇന്ത്യയിൽ നിന്നുള്ള എന്റെ സുഹൃത്തുക്കളോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗും ട്വീറ്റ് ചെയ്തു. മാലിദ്വീപ് പ്രസിഡന്റും ഇന്ത്യക്ക് ആശംസകൾ നേർന്നു. 77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. 

PREV
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി