സുനാമി ആഗ്രഹിക്കുന്നവർ സുനാമിയിൽ ഇല്ലാതാകും , ആദ്യ ഇര ബിജെപി- ത്രിപുര മുഖ്യമന്ത്രിക്ക് യെച്ചൂരിയുടെ മറുപടി

Published : Feb 09, 2023, 12:35 PM IST
സുനാമി ആഗ്രഹിക്കുന്നവർ സുനാമിയിൽ ഇല്ലാതാകും , ആദ്യ ഇര ബിജെപി- ത്രിപുര മുഖ്യമന്ത്രിക്ക് യെച്ചൂരിയുടെ മറുപടി

Synopsis

കോൺഗ്രസ് സിപിഎം സഹകരണം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു

ദില്ലി : ത്രിപുരയിൽ തെരഞ്ഞെടുപ്പിൽ ബിജെപി സുനാമി ആയിരിക്കുമെന്ന മുഖ്യമന്ത്രി മണിക്ക് സാഹയുടെ പ്രസ്താവനക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി . സുനാമി ആഗ്രഹിക്കുന്നവരും സുനാമിയിൽ ഇല്ലാതാകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി തന്നെ സുനാമിയുടെ ആദ്യ ഇരയാകും. 

ഹെലികോപ്ടറിൽ ബി ജെ പി  പണം കടത്തുന്നുവെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് നടപടിയെടുക്കണം. പല സംസ്ഥാനങ്ങളിലും കമ്മീഷൻ പണം പിടികൂടി.ത്രിപുരയിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല . ജനാധിപത്യം അട്ടിമറിക്കാനാണ് ബിജെപി നീക്കം.തോൽക്കുമെന്ന് തോന്നിയാൽ അക്രമം നടത്തുകയും പണമൊഴുക്കുകയുമാണ് ബി ജെ പി രീതി. 

കോൺഗ്രസ് സിപിഎം സഹകരണം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ത്രിപുരയിൽ 'ബിജെപി സുനാമി'യെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ, പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി
ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം