ബെംഗലുരു: യെദിയൂരപ്പ രാജിവച്ചതോടെ കർണാടകയിൽ പുതിയ മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ സജീവം. ബിജെപി നിരീക്ഷകരായി അരുൺ സിങ്ങും ധർമ്മേന്ദ്ര പ്രധാനും ഇന്ന് ബെംഗ്ലൂരുവിലെത്തും. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ഉപമുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ലക്ഷ്മൺ സുവാധി, ഖനിമന്ത്രി മുരുകേശ് നിരാനി എന്നിവരാണ് പരിഗണനയിൽ.
വൊക്കലിംഗയിൽ നിന്നും ദളിത് വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് നീക്കം. നാല് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ചേക്കും എന്നും സൂചനകളുണ്ട്. എല്ലാ വിഭാഗത്തിൽ നിന്നുമുള്ളവർക്കും പ്രാതിനിധ്യം നൽകി മന്ത്രിസഭാ അഴിച്ചുപണിക്കാണ് തീരുമാനം. അതേസമയം യെദിയൂരപ്പയുടെ രാജിയെതുടന്നുള്ള പ്രതിഷേധങ്ങളും സംസ്ഥാനത്ത് തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam