മോദിജി ഇന്ത്യയെ ലോകത്തിലെ സൂപ്പര്‍ പവറാക്കി മാറ്റും; യോ​ഗി ആദിത്യനാഥ്

Published : Jun 07, 2019, 06:32 PM ISTUpdated : Jun 07, 2019, 06:53 PM IST
മോദിജി ഇന്ത്യയെ ലോകത്തിലെ സൂപ്പര്‍ പവറാക്കി മാറ്റും; യോ​ഗി ആദിത്യനാഥ്

Synopsis

'ഈ വർഷം  വലിയ മാറ്റങ്ങൾ അയോധ്യയിൽ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനു​ഗ്രഹിച്ച ആയോധ്യയിലെ എല്ലാ പുജാരിമാരോടും നന്ദി പറയുകയാണ്. പ്രധാനമന്ത്രി ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയാക്കി  മാറ്റിയെടുക്കും'- യോ​ഗി ആദിത്യനാഥ് പറഞ്ഞു. 

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അയേധ്യയിൽ ഏഴടി നീളമുള്ള ഒറ്റത്തടിയിൽ തീർത്ത ശ്രീരാമ ശില്‍പ്പം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ വർഷം  വലിയ മാറ്റങ്ങൾ അയോധ്യയിൽ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനു​ഗ്രഹിച്ച ആയോധ്യയിലെ എല്ലാ പുജാരിമാരോടും നന്ദി പറയുകയാണ്. പ്രധാനമന്ത്രി ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയാക്കി  മാറ്റിയെടുക്കും'- യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയത്തിലെ മോശം കാര്യങ്ങളെ തള്ളിക്കളഞ്ഞുവെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

രാജ്യം സുരക്ഷിതമാണെങ്കിൽ മാത്രമേ  മതങ്ങളും സുരക്ഷിതമാവുകയുള്ളു. അയോധ്യയിൽ വളരെയധികം പുരോഗതികൾ ഉണ്ടാകാൻ പോവുകയാണ്. ശ്രീരാമൻ ജനിച്ച സ്ഥലം എന്നാണ് അയോധ്യ അറിയപ്പെടുന്നത്. ദേശീയത എന്ന ലക്ഷ്യമാകണം നമുക്കൊല്ലാവർക്കും ഉണ്ടാകേണ്ടത്. അയോധ്യയിൽ വലിയ രാമക്ഷേത്രം പണിയുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യയിലെ ശോധ് സന്‍സ്ഥനിലാണ് ഒറ്റത്തടിയില്‍ തീര്‍ത്ത രാമന്റെ ശില്‍പ്പം സ്ഥാപിച്ചത്. ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ഒന്നായ 'കോദണ്ഡ രാമ'നാണ് ഇവിടെ സ്ഥാപിച്ച ശില്പം. ശില്‍പ്പം അനാച്ഛാദനം ചെയ്ത അദ്ദേഹം ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട് ഓഫ് അയോധ്യ, രാംലീല ജേര്‍ണി ഓഫ് ദ കരീബിയന്‍ കണ്‍ട്രീസ് എന്നിവ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും പോസ്റ്റല്‍ കവറും പ്രകാശനം ചെയ്തു. ശില്‍പ്പികളെയും മറ്റ് കലാകാരന്‍മാരെയും ആദരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. അയോധ്യയിലെ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ