അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര്; നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

Published : Nov 25, 2020, 10:01 PM IST
അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര്; നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

Synopsis

ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രമേയം സമര്‍പ്പിക്കുമെന്നും യുപി മന്ത്രിസഭ വിശദമാക്കി. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യു സര്‍ക്കാര്‍

ലക്നൌ: അയോധ്യ വിമാനത്താവളത്തിന്റെ പേര്  ശ്രീ രാമന്‍റെ പേരിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തിന് ഉത്തര്‍ പ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം. അയോധ്യയിലെ വിമാനത്താവളത്തിന്‍റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നാണ് ആക്കുക.

ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രമേയം സമര്‍പ്പിക്കുമെന്നും യുപി മന്ത്രിസഭ വിശദമാക്കി. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യു സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അയോധ്യയെ ലോകത്തിലെ തന്നെ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് യുപി സര്‍ക്കാര്‍. 

വിമാനത്താവളത്തിന്‍റെ പേര് ശ്രീരാമന്‍റേത് ആകുന്നതോടെ ലോകത്തിലെ തന്നെ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍ അയോധ്യ ഇടം പിടിക്കുന്നത് കൂടിയാവും എന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ വിശദമാക്കിയത്. 321ാളം നിര്‍ദ്ദേശങ്ങളാണ് ചൊവ്വാഴ്ച യുപി മന്ത്രി സഭയുടെ അംഗീകാരം നേടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക്, ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച; ഇന്ത്യ പിന്മാറണമെന്നാവശ്യം
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി