ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ, യുവാവ് അബോധാവസ്ഥയിൽ; മുറിയിൽ കയറും കുറേ ഗുളികകളും കണ്ടെത്തി

Published : Jun 29, 2026, 09:33 PM IST
woman dead boyfriend unconscious

Synopsis

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും യുവാവും ഹോംസ്റ്റേയിൽ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടില്ല. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോൾ യുവതിയെ മരിച്ച നിലയിലും യുവാവിനെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്.

ബെംഗളൂരു: ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ ഇതേ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ നന്തി ഹിൽസിന് അടുത്തുള്ള ഹോംസ്റ്റേയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയിൽ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും തിങ്കളാഴ്ച ഇരുവരെയും കണ്ടില്ല. പരിശോധിച്ചപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോൾ യുവതിയെ മരിച്ച നിലയിലും യുവാവിനെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്.

ഫിസിയോ തെറാപ്പിസ്റ്റായ സായ് സുരഭിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്‍റെ പേര് സഞ്ജീത് അലി എന്നാണ്. ഇയാൾ എഞ്ചിനീയർ ആണ്. സംഭവ സ്ഥലത്തു നിന്ന് ഒരു കയറും ചില ഗുളികകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും വിഷം കഴിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ഇത് വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

സഞ്ജീത് അലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതാണോ അതോ ഇരുവരും ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചതാണോ എന്നെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. ചിക്കബല്ലാപുര ജില്ലാ പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മരിച്ച യുവതിയും സഞ്ജീത് അലിയും ഏറെ നാളായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ ഇവരുടെ ബന്ധത്തെ ഇരു കുടുംബങ്ങളും ശക്തമായി എതിർത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ സബ്സിഡി, റോഡ് നികുതി നൽകേണ്ട; പുതിയ ഇലക്ട്രിക് വാഹന നയം, പെട്രോൾ വാഹനങ്ങൾക്ക് ബൈ ബൈ പറയാൻ ദില്ലി
'മൂന്ന് മാസം മുമ്പ് രാമക്ഷേത്രത്തിലെ കൊള്ള ട്രസ്റ്റിനെ അറിയിച്ചു'; അയോധ്യ ക്ഷേത്ര തട്ടിപ്പിൽ എസ്ബിഐ ഉദ്യോ​ഗസ്ഥരുടെ വെളിപ്പെടുത്തൽ