
ഗോരഖ്പൂർ: ഇൻസ്റ്റഗ്രാം റീൽസ് ഉണ്ടാക്കാൻ മനുഷ്യർ ഏതറ്റം വരെയും പോകുന്ന കാലമാണിത്. ഏതു വേഷവും കെട്ടി റീൽസ് വൈറലാക്കാനുള്ള ശ്രമം പുതിയ കാര്യവുമല്ല. അങ്ങനെ വൈറലാകാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരൻ പൊലീസിന്റെ പിടിയിലായ കഥയാണ് ഉത്തർപ്രദേശിലെ ഗോരഖ് പൂരിൽ നിന്ന് പുറത്തുവരുന്നത്.
22കാരനായ സൂരജ് കുമാർ ആണ് ഡാൻസ് കളിച്ച് അഴിക്കുള്ളിലായത്. ടെഡി ബെയറായി വേഷം ധരിച്ച് റെയിൽവേ ട്രാക്കിലെത്തിയായിരുന്നു സൂരജ് ഡാൻസ് ചെയ്തത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ, റെയിൽവേ ക്രോസിങ്ങിൽ തകർത്താടിയ സൂരജിനെ തേടി പിന്നാലെ പൊലീസെത്തി. ലൈക്കും കമന്റും കിട്ടി താൻ വൈറലാകുന്നത് സ്വപ്നം കണ്ടിരുന്ന സൂരജ് അങ്ങനെ എത്തിയത് റെയിൽവേ പൊലീസിന്റെ ലോക്കപ്പിലാണെന്ന് മാത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam