എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽമോചിതനായി

Published : Mar 03, 2026, 11:18 PM IST
Youth Congress

Synopsis

എഐ ഇംപാക്ട് ഉച്ചകോടിയിൽ ഷർട്ട് ഊരി പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മോചനം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയായിരുന്നു പ്രതിഷേധം.

ദില്ലി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ നടന്ന ഷർട്ട് ഊരിയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ വിട്ടത്. സെഷൻസ് കോടതി പുറപ്പെടുവിച്ചിരുന്ന സ്റ്റേ ഉത്തരവ് നീക്കിയാണ് ഹൈക്കോടതി ഉദയ്ഭാനു ചിബിന് ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനായെത്തിയ ദേശീയ അധ്യക്ഷനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു.

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചത്. എഐ ഉച്ചകോടി വേദിയിലെ ഹാളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തി. യുഎസുമായി ഒപ്പുവച്ച പുതിയ വ്യാപാര കരാറിൽ ഇന്ത്യക്ക് നേട്ടമില്ലെന്ന് കുറ്റപ്പെടുത്തി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ പ്രതിഷേധക്കാരിൽ നാല് പേർ അറസ്റ്റിലായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യുപി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ അറസ്റ്റിലായ ശേഷമാണ് ഉദയ്ഭാനു ചിബും പിടിയിലായത്. പ്രതിഷേധത്തില്‍ ഉന്നത ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ ദില്ലി പൊലീസ് ക്രിമിനൽ ഗൂഢാലോചന, മാരകായുധം ഉപയോ​ഗിച്ച് ആക്രമിക്കൽ മുതലായ വകുപ്പുകളാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയത്. സാമ്പത്തിക സഹായം നല്‍കിയവരെ അടക്കം പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്റ്റാലിനുമായുള്ള ഡിഎംകെ ഉപസമിതി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾക്ക് വിളിയെത്തി; നാളെ ചെന്നൈയിൽ വീണ്ടും ചർച്ച
പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്