പുൽവാമ ആക്രമണത്തെ 'ആഘോഷിച്ചു'; യുവാവിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ച് കോടതി

Published : Nov 02, 2022, 01:08 PM IST
പുൽവാമ ആക്രമണത്തെ 'ആഘോഷിച്ചു'; യുവാവിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ച് കോടതി

Synopsis

വിവിധ മാധ്യമങ്ങളുടെ പോസ്റ്റുകളിലായി ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന 23 കമന്റുകളാണ് റഷീദ് നടത്തിയത്.

ബെംഗളൂരു : 2019-ൽ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് 22 കാരന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ബംഗളൂരു പ്രത്യേക കോടതിയുടേതാണ് വിധി. അഡീഷണൽ സിറ്റി സിവിൽ & സെഷൻസ് ജഡ്ജി ഗംഗാധര സി എം (എൻഐഎ കേസുകളുടെ വിചാരണയ്ക്കുള്ള പ്രത്യേക ജഡ്ജി) ആണ് വിധി പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ 19 വയസ്സുള്ള പ്രതി ഫായിസ് റഷീദ്, മൂന്നര വർഷമായി കസ്റ്റഡിയിലാണ്.

സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), സെക്ഷൻ 201 (തെളിവുകൾ ഇല്ലാതാക്കൽ) എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രാജ്യദ്രോഹക്കുറ്റം (സെക്ഷൻ 124 എ ) ചുമത്തിയല്ല വിചാരണ നടത്തിയത്. ഐപിസി സെക്ഷൻ 153-എ പ്രകാരമുള്ള കുറ്റത്തിന് മൂന്ന് വർഷത്തെ ലളിതമായ തടവും 10,000 രൂപ പിഴയും അടക്കാനാണ് ശിക്ഷ. ഐപിസി സെക്ഷൻ 201 പ്രകാരമുള്ള കുറ്റത്തിന് മൂന്ന് വർഷത്തെ ലളിതമായ തടവും 5,000 രൂപ പിഴയും വിധിച്ചു.

വിവിധ മാധ്യമങ്ങളുടെ പോസ്റ്റുകളിലായി ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന 23 കമന്റുകളാണ് റഷീദ് നടത്തിയത്. മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്ന ഉദ്ദേശത്തോടെ, പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെ നടത്തിയ ചാവേർ ആക്രമണത്തെ പിന്തുണച്ച് പ്രതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് തെളിവ് പ്രോസിക്യൂഷൻ ഹാജരാക്കിയതായി കോടതി വിധിന്യായത്തിൽ പറഞ്ഞു. 

പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്കെതിരെ നടന് ഭീകരാക്രമണത്തിൽ പ്രതി സന്തോഷവാനാണെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ഉണ്ടയാതന്നും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തകർക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി പോസ്റ്റുകളും കമന്റുകളും ഇട്ടതെന്നും വ്യക്തമാക്കുന്ന തെളിവുകൾ  പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. 

കുറ്റകൃത്യം ചെയ്യുമ്പോൾ 19 വയസ്സുള്ളതിനാൽ റഷീദിന് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. പ്രതിയുട പ്രായം 21 വയസ്സിൽ താഴെയാണെന്നതും മറ്റ് കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും കണക്കിലെടുത്ത് വിട്ടയക്കണമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ ആനുകൂല്യം നിഷേധിക്കാനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി പ്രതിയെ തടവിന് ശിക്ഷിച്ചു. ഇത് റഷീദിന്റെ ബോധപൂർവമായ പ്രവൃത്തിയാണെന്ന് കോടതി നിരീക്ഷിച്ചു. 2019ൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് പുൽവാമയിൽ കൊല്ലപ്പെട്ടത്. 

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'