കട്ടിലില്‍ ചുമന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ച് സിആര്‍പിഎഫ് സൈനികര്‍; കയ്യടിച്ച് ഗ്രാമവാസികള്‍

By Web TeamFirst Published May 31, 2019, 9:02 PM IST
Highlights

ഗ്രാമത്തിലൂടെ കടന്ന് പോകവേയാണ് ട്രാക്ടറില്‍ നിന്നും വീണ് കരയുന്ന യുവാവിനെ സൈനികര്‍ കണ്ടത്. 

ബിജാപൂര്‍: പരിക്കേറ്റ യുവാവിനെ അഞ്ചു കിലോമീറ്ററോളം കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് കയ്യടി നേടിയിരിക്കുകയാണ് സിആര്‍പിഎഫ് സൈനികര്‍. ചത്തീസ്ഗണ്ഡിലാണ് സംഭവം. ട്രാക്ടറില്‍ നിന്ന് വീണ അനന്തുവിന്‍റെ കരച്ചില്‍ കേട്ട് പെട്രോളിംഗിനെത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഹായിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ഡെപ്യൂട്ടി കമാണ്ടന്‍റ് കമേഷ്വര്‍ സാഹുവിന്‍റെ കീഴില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സൈനികര്‍. 

ഗ്രാമത്തിലൂടെ കടന്ന് പോകവേയാണ് ട്രാക്ടറില്‍ നിന്നും വീണ് കരയുന്ന യുവാവിനെ സൈനികര്‍ കണ്ടത്. പെട്രോളിംഗ് ടീമില്‍ ഉണ്ടായിരുന്ന അനുരാഗ് ദംഗി,വികാസ് തുഷാവര്‍, രാകേഷ് കുമാര്‍, ദുര്‍ഗ പ്രസാദ്, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് യുവാവിനെ കട്ടിലില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അഞ്ചുകിലോമീറ്ററോളം കാട്ടിലൂടെ കട്ടിലില്‍ ചുമന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ യുവാവ്  ബിജാപൂര്‍ ജില്ലാ ആശുപത്രിയില്‍  ചികിത്സയിലാണ്.

click me!