26കാരൻ അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിൽ നിന്ന് വീണ് മരിച്ചു, സ്‌കീസോഫ്രീനിയ രോഗിയെന്ന് അച്ഛൻ

Published : Jan 07, 2026, 06:55 PM IST
death

Synopsis

ബെംഗളൂരുവിൽ 26കാരനായ യുവാവ് കെട്ടിടത്തിന്റെ 16-ാം നിലയിൽ നിന്ന് വീണുമരിച്ചു. യൂറോപ്പിൽ നിന്ന് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി എത്തിയ നിക്ഷപ് എന്ന യുവാവാണ് മരിച്ചത്. 

ബെംഗളൂരു : 26കാരൻ ബെംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുമരിച്ചു. ഹെസരഘട്ടയിലെ ഗൗഡിയ മഠത്തിൽ താമസിക്കുകയായിരുന്ന നിക്ഷപ് എന്ന യുവാവാണ് മരിച്ചത്. യൂറോപ്പിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയതായിരുന്നു നിക്ഷാപ്. ബുധനാഴ്ചയാണ് ബെംഗളൂരു ഷെട്ടിഹള്ളിയിലെ പ്രിൻസ് ടൗൺ അപ്പാർട്ട്‌മെന്റിലെ വീട്ടിലെത്തിയത്. അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിൽ നിന്ന് വീണ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‌കീസോഫ്രീനിയ ചികിത്സയിലായിരുന്നുവെന്ന് പിതാവ് പറഞ്ഞതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; അന്തിമ പരീക്ഷണത്തിനൊരുങ്ങി റെയിൽവേ
ഇന്ത്യയിലെ കടുവകളുടെ മരണനിരക്ക് ഉയരുന്നു; 2025ൽ മാത്രം ചത്തത് 166 കടുവകൾ