ദില്ലിയിൽ വീണ്ടും ഭൂചലനം, പ്രഭവ കേന്ദ്രം ഹരിയാനയിലെ ജജ്ജർ

Published : Jul 11, 2025, 09:25 PM ISTUpdated : Jul 11, 2025, 09:41 PM IST
Pakistan Earthquake 2025

Synopsis

ഭൂചലനത്തിൽ ദില്ലി എൻ സി ആർ മേഖലകളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. 

ദില്ലി : ദില്ലിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ജജ്ജറാണ്. ഭൂചലനത്തിൽ ദില്ലി എൻ സി ആർ മേഖലകളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞദിവസം രാവിലെ ദില്ലിയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്റെയും പ്രഭവ കേന്ദ്രം ഹരിയാനയിലെ ജജ്ജറായിരുന്നു. തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾ ദില്ലി നിവാസികളെ പരിഭ്രാന്തിയിലാക്കി.  

 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം