
തിരുവനന്തപുരം: നമ്മുടെ ഓരോരുത്തരുടെയും നിത്യജീവിതത്തിൽ ഇന്ന് എഐ സാങ്കേതിക വിദ്യ അറിഞ്ഞും അറിയാതെയുമൊക്കെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കാൻ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇന്ന് എഐയും മാറി കഴിഞ്ഞു.എഐ ചാറ്റ്ബോട്ടുകൾ മാത്രമല്ല അതിനുമപ്പുറം എത്തികഴിഞ്ഞു സാധാരണക്കാരനും എഐയും തമ്മിലുള്ള ബന്ധം.ചാറ്റ് ജി പിടിയോടും, ജെമിനൈയോടുമെല്ലാം ചോദ്യങ്ങള്‍ ചോദിക്കുന്നതിനപ്പുറം, സ്വന്തമായി ഒരു AI ഏജന്റിനെ ഉണ്ടാക്കാൻ നമുക്ക് കഴിയുമോ.നമ്മൾ ചെയ്യേണ്ട ജോലികള്‍ സ്വയമറിഞ്ഞ് ചെയ്യുന്ന ഒരു ഏജന്റ്.അല്ലെങ്കില്‍ AI ഉപയോഗിച്ച് സ്വന്തമായി ഒരു മൊബൈല്‍ ആപ്പ്. ഇതൊന്നും നമ്മളെ കൊണ്ട് കഴിയില്ല എന്ന് വിചാരിക്കേണ്ട. അതിന് പ്രിയപ്പെട്ട പ്രേക്ഷകരെയും പ്രാപ്തരാക്കുന്ന ഒരു ഉദ്യമത്തിന് ഒരുങ്ങുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ ഉത്സവമായ അഗോറയിലാണ് പ്രിയപ്പെട്ട പ്രേക്ഷകർക്കായി, AI പരിശീലന ബൂട്ട് ക്യാംപ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ അഗോറ നടക്കുന്ന നവംബർ, 27, 28, 29 തിയതികളിലായാണ് ഈ ബൂട്ട് ക്യാംപ്. പ്രായമോ, വിദ്യാഭ്യാസ യോഗ്യതയോ, ജോലിയോ ഒന്നും പരിഗണിക്കാതെ, സൗജന്യമായി എ ഐ പരിശീലനം നേടാനുള്ള അവസരമാണ് അഗോറയിലുള്ളത്. ബൂട്ട് ക്യാംപിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. agora.asianetnews.in എന്ന വെബ്സൈറ്റിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 3 മണിക്കൂർ നീണ്ടുനില്ക്കുന്ന സെഷനിലൂടെ, നിത്യജീവിതത്തില്‍ എഐ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും, എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്നുമെല്ലാം മനസിലാക്കാൻ കഴിയും. ഇന്‍റർനെറ്റ് സുരക്ഷിതമാക്കാനായി പ്രവർത്തിക്കുന്ന സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷനുമായി ചേർന്നാണ് അഗോറ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിമിതമായ സീറ്റുകള്‍ മാത്രമാണ് സെഷനുകളില്‍ ഉണ്ടാകുക. അതുകൊണ്ടുതന്നെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവർക്കാകും ബൂട്ട് ക്യാംപില്‍ പങ്കെടുക്കാൻ അവസരം കിട്ടുക. അപ്പോൾ പ്രിയപ്പെട്ട പ്രേക്ഷകർ ഉടൻ തന്നെരജിസ്റ്റര്‍ ചെയ്യുക. agora.asianetnews.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക..രജിസ്റ്റർ ചെയ്യുക. സൗജന്യ എഐ പരിശീലന ബൂട്ട് ക്യാമ്പ് ഏഷ്യാനെറ്റ് ന്യൂസ് അഗോറയിൽ