25 മിനിറ്റോളം! സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധ വിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്

Published : Nov 14, 2026, 09:25 PM IST
Indian Army

Synopsis

സിക്കിമിലെ സിലിഗുരി ഇടനാഴിക്ക് സമീപം ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായി റിപ്പോർട്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. എന്നാൽ പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

സിക്കിം: ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്. ഏതാണ്ട് കാൽ മണിക്കൂറിലേറെ നേരം ചൈനീസ് യുദ്ധ വിമാനം ഇന്ത്യൻ അതിർത്തിക്കുള്ളിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തി. നരേന്ദ്രമോദിയുടെ കണ്ണുകൾ എവിടെ പോയെന്ന് കോൺഗ്രസ് ചോദിച്ചു. സിക്കിമിൽ ചൈനീസ് സൈനിക വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും വിഷയത്തിൽ സർക്കാരോ പ്രതിരോധമന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ട് ദിവസങ്ങൾക്ക് മുമ്പ്, നവംബർ 12 -ന് സിക്കിമിന് മുകളിൽ 20 മുതൽ 25 മിനിറ്റോളം ചൈനീസ് യുദ്ധ വിമാനം തുടർന്നതായാണ് വിവരം. ചൈനീസ് വിമാനം ഇന്ത്യൻ അതിർത്തി കടന്നതിന് പിന്നാലെ ഇന്ത്യൻ വ്യോമസേന ചൈനീസ് വിമാനത്തെ നിരീക്ഷിക്കുകയും മടങ്ങാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപമാണ് സംഭവം നടന്നതെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എന്നാൽ, വ്യോമാതിർത്തി ലംഘനം സംബന്ധിച്ച് വ്യോമസേനയോ സർക്കാരോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

മുംബൈയിലെ എന്‍എസ്ഇക്ക് പുതിയ കെട്ടിടം, ത്രിവര്‍ണഛായയില്‍ പുതിയ ആസ്ഥാനം
കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമർശനം