കടുത്ത മുന്നറിയിപ്പുമായി അമിത് ഷാ: കെ അണ്ണാമലൈ അടക്കം തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾക്ക് താക്കീത്

Published : Jun 08, 2025, 01:11 PM IST
Amit Shah

Synopsis

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ സഖ്യവുമായി സഹകരിക്കാതെ നിൽക്കുന്ന ബിജെപി നേതാക്കൾക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ അമിത് ഷായുടെ താക്കീത്. എഐഎഡിഎംകെയുമായുള്ള സഖ്യവുമായി ബന്ധപ്പെട്ടാണ് കെ അണ്ണാമലൈ അടക്കമുള്ളവർക്ക് അമിത് ഷാ താക്കീത് നൽകിയത്. എഐഎഡിഎംകെയുമായുള്ള സഖ്യത്തിനെതിരെ നീങ്ങിയാൽ അതിനെ ബിജെപിക്കെതിരായ നീക്കമായി കണക്കാക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ബിജെപി അധ്യക്ഷനായ നൈനാർ നാഗേന്ദ്രന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ടുപോകണമെന്ന് ബിജെപി നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടു. കെ അണ്ണാമലൈ, എൽ മുരുഗൻ, നൈനാർ നാഗേന്ദ്രൻ എന്നിവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തി. സംസ്ഥാനത്ത് ബിജെപിയുടെ അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ നിയമിതനായ ശേഷം പാർട്ടിക്കകത്ത് തുടരുന്ന വിഭാഗീയ പ്രവർത്തനത്തിൻ്റെയും നിസഹകരണത്തിൻ്റെയും തെളിവുകൾ നിരത്തിയാണ് അമിത് ഷാ മുതിർന്ന നേതാക്കളെ വിമർശിച്ചത്. കെ അണ്ണാമലൈയുടെ അനുയായികൾ നടത്തുന്ന സോഷ്യൽ മീഡിയ വിമർശനത്തിൽ അമിത് ഷാ അതൃപ്തി രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് മധുരയിൽ കൂടുതൽ ബിജെപി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം