നിയമസഭാ തെരഞ്ഞെടുപ്പ്: തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ, ഏപ്രിൽ 6വരെ സമർപ്പിക്കാം; നടൻ വിജയ് പെരമ്പൂരിൽ പത്രിക സമർപ്പിക്കും

Published : Mar 30, 2026, 08:40 AM IST
vote

Synopsis

ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇന്ന് ഉച്ചയ്ക്ക് മുമ്പായി പെരമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിക്കും. അതുകഴിഞ്ഞ് പെരമ്പൂരിൽ രണ്ടിനും നാലിനും ഇടയിൽ വിജയുടെ പൊതുയോഗവും നടത്തും.

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. 234 സീറ്റുകളിൽ അടുത്ത മാസം 6 വരെ പത്രിക നൽകാം. അതേസമയം ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇന്ന് ഉച്ചയ്ക്ക് മുമ്പായി പെരമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിക്കും. അതുകഴിഞ്ഞ് പെരമ്പൂരിൽ രണ്ടിനും നാലിനും ഇടയിൽ വിജയുടെ പൊതുയോഗവും നടത്തും. കഴിഞ്ഞ ദിവസമാണ് വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അതേസമയം തിരുച്ചിറപ്പള്ളി ഈസ്റ്റിൽ അടുത്ത മാസം രണ്ടിന് നാമനിർദേശ പത്രിക നൽകുമെന്ന് റിപോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

രാജ്യത്ത് പെട്രോൾ-ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിൽ പ്രതികരിച്ച് മന്ത്രി, 'കമ്പനികൾ ഇന്ധന വില കൂട്ടാതിരിക്കാനുള്ള നടപടി'; വിലയിൽ മാറ്റമില്ല
തമിഴ്നാട്ടിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായി, ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി, 27 സീറ്റിൽ പോരാട്ടത്തിനിറങ്ങും; പിഎംകെ 18 സീറ്റിൽ മത്സരിക്കും