തമിഴ്നാട്ടിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായി, ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി, 27 സീറ്റിൽ പോരാട്ടത്തിനിറങ്ങും; പിഎംകെ 18 സീറ്റിൽ മത്സരിക്കും

Published : Mar 23, 2026, 07:10 PM IST
bjp flag

Synopsis

തമിഴ്നാട്‌ എൻഡിഎയിൽ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ൽ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായി. 27 സീറ്റിൽ ബിജെപി മത്സരിക്കും. പിഎംകെ (അൻപുമണി )-18, എഎംഎംകെ ( ടി.ടി.വി.ദിനകരൻ )-11. തമിഴ്നാട്‌ എൻഡിഎയിൽ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ൽ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു. ചില ചെറിയ പാർട്ടികളുമായി കൂടി ചർച്ച നടത്തുമെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. എഐഎഡിഎംകെ (AIADMK) സർക്കാർ വരും. തന്റെ ദില്ലി സന്ദർശനത്തെ കുറിച്ച് സ്റ്റാലിൻ കള്ളം പ്രചരിപ്പിക്കുന്നു. എഐഎഡിഎംകെ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം അതിനു ശേഷം അറിയാമെന്നും എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. അതേസമയം 9 വർഷത്തിന് ശേഷം എഐഎഡിഎംകെ ആസ്ഥാനത്ത് എത്തി ദിനകരൻ.

PREV
Read more Articles on
click me!

Recommended Stories

ജനസംഖ്യ കൂട്ടണം, രണ്ടാമത്തെ പ്രസവം മുതൽ 25000 രൂപ സഹായം, പിന്നാലെ ആനുകൂല്യ പെരുമഴ; പദ്ധതിയുമായി ആന്ധ്ര സർക്കാർ
ദ റിയൽ സൈക്കോ! പെട്രോൾ പമ്പിൽ സി​ഗരറ്റ് വലിക്കരുതെന്ന് പറഞ്ഞപ്പോൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്, ജീവനക്കാരന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ...