മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ, പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നു

web desk |  
Published : Mar 06, 2018, 09:28 PM ISTUpdated : Oct 02, 2018, 06:33 AM IST
മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ, പീഡിപ്പിക്കപ്പെട്ടതായി  സംശയിക്കുന്നു

Synopsis

ബീഹാറിൽ മൂന്ന് വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തുള്ള വയലിൽ നിന്ന് പൊലീസ് കണ്ടെടുത്തു

പട്ന: ബീഹാറിൽ മൂന്ന് വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തുള്ള വയലിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് സംശയിക്കുന്നു.സമാസ്തിപൂർ ജില്ലയിലെ പാർ ​ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ ഒരാൾ‌ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞ് കുഞ്ഞിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

 പാടത്തിൽ ആടുകൾക്ക് പുല്ല് കൊടുത്തു കൊണ്ടിരിക്കെ ഒരു യുവാവ് ബലമായി കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ചുപറിക്കുകയായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് പറഞ്ഞു. പ്രതിയെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം സമാസ്തിപൂർ സദാർ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
 

PREV
click me!

Recommended Stories

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു; ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ ചർച്ച നടത്തി
പ്രതിമാസം 1.5 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ പോർച്ചുഗലിൽ എത്തിച്ച് വിറ്റു; പുണെ പൊലീസ് കേസെടുത്തു