ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം, കർശന നടപടിയെന്ന് സിഐഎസ്എഫ്

Published : Aug 17, 2026, 02:00 AM IST
CISF Jawan Caught Taking Woman’s Photo In Delhi Metro, Passengers Surround Him and Hurl Abuses

Synopsis

ദില്ലി മെട്രോയിൽ സുരക്ഷയ്ക്ക് നിയോഗിച്ച ജവാൻ തന്നെ യാത്രക്കാരിയെ രഹസ്യമായി ക്യാമറയിൽ പകർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും.

ദില്ലി : ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് സിഐഎസ്എഫ്.ഗുരുതര വീഴ്ചയാണുണ്ടായതെന്ന് സിഐഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. ദില്ലി മെട്രോയിൽ സുരക്ഷയ്ക്ക് നിയോഗിച്ച ജവാൻ തന്നെ യാത്രക്കാരിയെ രഹസ്യമായി ക്യാമറയിൽ പകർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും. ജവാനെ അടിയന്തര സ്വഭാവത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകുമെന്നും സിഐഎസ്എഫ് അറിയിച്ചു.

എയിംസ് മെട്രോ സ്റ്റേഷന് സമീപം യുവതിയുടെ ദൃശ്യങ്ങൾ സിഐഎസ്എഫ് ജവാൻ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയെന്നാണ് ഗുരുതര ആരോപണം. സംശയം തോന്നിയ സഹയാത്രക്കാർ ജവാന്റെ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതായാണ് വിവരം. പിന്നാലെ ജവാനെ യാത്രക്കാർ വളഞ്ഞ് ചോദ്യം ചെയ്തു. മെട്രോയ്ക്കുള്ളിൽ സംഘർഷാവസ്ഥയും ഉടലെടുത്തു. സംഭവം വിവാദമായതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ആരോപണവിധേയനായ ജവാനെ ഉടൻ സസ്പെൻഡ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു; ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ ചർച്ച നടത്തി
പ്രതിമാസം 1.5 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ പോർച്ചുഗലിൽ എത്തിച്ച് വിറ്റു; പുണെ പൊലീസ് കേസെടുത്തു