യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു; ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ ചർച്ച നടത്തി

Published : Aug 09, 2026, 12:13 AM IST
Modi Vance telephone conversation

Synopsis

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സംഭാഷണത്തിനിടെ, വാൻസിന് കുഞ്ഞ് പിറന്നതിൽ മോദി ആശംസകൾ അറിയിക്കുകയും ചെയ്തു.

ദില്ലി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി. പ്രധാനമേഖലകളിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം (Comprehensive Global Strategic Partnership) കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. സംഭാഷണത്തിനിടയിൽ വാൻസിനും ഭാര്യ ഉഷ വാൻസിനും പുതിയൊരു ആൺകുഞ്ഞ് പിറന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു. വാൻസിന്റെ കുടുംബാംഗങ്ങൾക്കെല്ലാം പ്രധാനമന്ത്രി തന്റെ മികച്ച ആശംസകളും നേർന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതിമാസം 1.5 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ പോർച്ചുഗലിൽ എത്തിച്ച് വിറ്റു; പുണെ പൊലീസ് കേസെടുത്തു
കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; ഉമീദ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ 6 മാസത്തെ അധികസമയം തേടി ഹർജി