എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം ഗള്‍ഫിലേക്കടക്കം പറന്നത് സുരക്ഷ പരിശോധന നടത്താതെ; ഡിജിസിഎ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി റോയിട്ടേഴ്സ്

Published : Jun 20, 2025, 05:06 PM IST
air india flight

Synopsis

സുരക്ഷാ പരിശോധന നടത്താതെ മൂന്ന് വിമാനങ്ങൾ സർവീസ് നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്

ദില്ലി: അഹമ്മദബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളുടെ അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ സര്‍വീസ് തുടരുന്നത് സംബന്ധിച്ചാണ് ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുരക്ഷാ പരിശോധന നടത്താതെ മൂന്ന് വിമാനങ്ങൾ സർവീസ് നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.അഹമ്മദാബാദിൽ ബോയിങ് 787 -8 ഡ്രീം ലൈനര്‍ വിഭാഗത്തിലുള്ള എഐ 171 വിമാനമാണ് അപകടത്തിൽപ്പെട്ടതെങ്കിലും എയര്‍ഇന്ത്യയുടെ മറ്റു വിമാനങ്ങളുടെ സുരക്ഷ പരിശോധനയിലെ വീഴ്ചയടക്കം ചൂണ്ടികാട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര സുരക്ഷ സംവിധാനത്തിൽ (എമര്‍ജെന്‍സി എക്യൂപ്മെന്‍റ്) സമയാസമയുള്ള പരിശോധന നടത്താതെയാണ് മൂന്ന് എയര്‍ ഇന്ത്യയുടെ എയര്‍ ബസ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയതെന്നാണ് കഴിഞ്ഞ മാസം ഡിജിസിഎ നടത്തിയ സ്പോട്ട് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. സുരക്ഷാ പരിശോധന ഒരു മാസം വൈകിയിട്ടും ഇതിനിടയിൽ എയര്‍ബസ് എ 320 ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നടത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

എയര്‍ബസ് എ319 എന്ന രണ്ടാമത്തെ വിമാനം സുരക്ഷ പരിശോധന നടത്തേണ്ട സമയ പരിധി മൂന്നു മാസം കടന്നിട്ടും ആഭ്യന്തര സര്‍വീസുകള്‍ നടത്തിയെന്നാണ് പറയുന്നത്. സുരക്ഷ പരിശോധന നടത്താത്തിനാൽ കാലാവധി കഴിഞ്ഞതോടെ പരിശോധിക്കാത്തതോ ആയ എമര്‍ജെന്‍സി എക്യുപ്മെന്‍റ് ആണ് ഈ വിമാനങ്ങളിൽ ഉപയോഗിച്ചതെന്നും ഇത് സുരക്ഷ വീഴ്ചയാണെന്നും ഡിജിസിഎ റിപ്പോര്‍ട്ടിൽ പറയുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം