തകർന്ന് വീണ വിമാനത്തിൽ ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രിയും, 242 യാത്രക്കാർ; തകർന്ന് വീണത് ജനവാസമേഖലയിൽ

Published : Jun 12, 2025, 02:43 PM ISTUpdated : Jun 12, 2025, 04:34 PM IST
Former Chief Minister Vijay Rupani on Air India flight that crashed in Gujarat

Synopsis

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്.

അഹമ്മദാബാദ് : തകർന്ന് വീണ എയർ ഇന്ത്യ എഐ 171 വിമാനത്തിലെ യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. യാത്രക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കൂടുതൽ വി ഐ പി യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വരുന്നു. അപകടം സ്ഥിരീകരിച്ച എയർ ഇന്ത്യ, വിവരങ്ങൾ ശേഖരിച്ച് ഉടൻ അറിയിക്കുമെന്നും വ്യക്തമാക്കി.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ടേക്ക് ഓഫിന് പിന്നാലെയാണ്  242 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ എഐ 171 വിമാനം തകർന്നുവീണത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്. 242 യാത്രക്കാരുണ്ടായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ മതിലിൽ വിമാന ഇടിച്ചതിന് ശേഷമാണ് വിമാനം തകർന്നുവീണതെന്നും അതല്ല മരത്തിലിടിച്ചാണ് വീണതെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രാഥമികമായി വ്യക്തതയില്ല. തകർന്ന് വീണതിന് പിന്നാലെ തീയാളിപ്പടർന്നു. ജനവാസമേഖലയായ മേഖാനി നഗറിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്നവരിൽ 220 പേർ യാത്രക്കാരും, 12 പേർ ക്രൂ അംഗങ്ങളുമാണ്.  

 

 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം