ബംഗളൂരുവിൽ സ്വകാര്യ ട്രാവൽസിന്റെ നാല് ബസ്സുകൾ തീപിടിച്ചു കത്തിനശിച്ചു

Published : Jul 26, 2026, 06:31 PM IST
BENGALURU BUS FIRE

Synopsis

സ്വകാര്യ ട്രാവൽസിന് കീഴിലുള്ള ബസ്സുകൾക്കാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. നിർത്തിയിട്ടിരുന്ന ഒരു ബസ്സിൽ നിന്നും പടർന്ന തീ പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസ്സുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.

ബംഗളൂരു: ബംഗളൂരു ഓൾഡ് ചന്ദാപ്പൂരിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ട്രാവൽസ് ബസ്സുകൾ തീപിടിച്ചു കത്തിനശിച്ചു. സ്വകാര്യ ട്രാവൽസിന് കീഴിലുള്ള ബസ്സുകൾക്കാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. നിർത്തിയിട്ടിരുന്ന ഒരു ബസ്സിൽ നിന്നും പടർന്ന തീ പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസ്സുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.

തീപിടിത്തത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാല് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബസ്സുകൾ പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ചർച്ചയിൽ അന്തിമ തീരുമാനമായില്ല; രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട്; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരമെന്ന് സിജെപി
'മോദിയുടെ കരുത്തൻ പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങി', വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ