അപകടത്തിൽപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കാറിൽ കയറ്റി, രക്ഷിതാക്കൾ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല; കുട്ടി കാറിൽ മരിച്ച നിലയിൽ

Published : Jun 14, 2025, 06:34 PM IST
police vehicle

Synopsis

പെണ്‍കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രികളില്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ പെണ്‍കുട്ടിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജഞ്ച്ഗിർ-ചമ്പ ജില്ലയില്‍ കാറപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ഡ്രൈവര്‍ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ചുറ്റും കൂടിയ ആളുകളോട് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഡ്രൈവര്‍ ദേവേന്ദ്ര പ്രസാദ് വര്‍മ്മ കാറില്‍ കയറ്റിയത്. എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ല.

പെണ്‍കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രികളില്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറ് കണ്ടെടുക്കുകയും കാറിനുള്ളില്‍ കുട്ടിയുടെ മൃതശരീരം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ദേവേന്ദ്ര പ്രസാദ് വര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം