കൊൽക്കത്ത ലോ കോളേജ് ബലാത്സംഗ കേസ്: 3 പേർ അറസ്റ്റിൽ, 2 പേർ വിദ്യാർത്ഥികൾ, ഒരാൾ പൂർവ്വ വിദ്യാർത്ഥി

Published : Jun 27, 2025, 07:24 PM IST
rape case arrest

Synopsis

മമത ബാനർജി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. 

കൊൽക്കത്ത: കൊൽക്കത്തയിൽ ലോ കോളേജിനകത്ത് നിയമ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോളേജിലെ രണ്ട് വിദ്യാർത്ഥികളും ഒരു പൂർവ്വ വിദ്യാർത്ഥിയുമാണ് അറസ്റ്റിലായത് പിടിയിലായവരിൽ ഒരാൾ തൃണമൂൽ കോൺ​ഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ മുൻ നേതാവാണ്. മമത ബാനർജി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

രാജ്യത്തെ നടുക്കി പശ്ചിമ ബം​ഗാളിൽ വീണ്ടും ക്രൂര പീഡനം. സൗത്ത് കൊൽക്കത്തയിലെ സർക്കാർ ലോ കോളേജിലെ വിദ്യാർത്ഥിയാണ് കോളേജിനകത്ത് കൂട്ട ബലാൽസം​ഗത്തിനിരയായത്. ബുധനാഴ്ച രാത്രി 7 മണിക്ക് കോളജിലെത്തിയ വിദ്യാർത്ഥിയെ സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ മുറിയിൽ വച്ചാണ് മൂന്ന് പ്രതികളും ക്രൂര പീഡനത്തിനിരയാക്കിയത്. ഉപദ്രവിക്കരുതെന്ന് കാല് പിടിച്ചു അപേക്ഷിച്ചിട്ടും പ്രതികൾ പത്ത് മണിവരെ പീഡനം തുടർന്നുവെന്നും എഫ്ഐആറിലുണ്ട്.

യുവതിയുടെ പരാതിയിലാണ് കൊൽക്കത്ത പൊലീസ് കേസെടുത്തത്. കോളേജിലെ പൂർവ വിദ്യാർത്ഥിയായ മനോജിത് മിശ്ര, നിലവിൽ കോളേജിൽ പഠിക്കുന്ന 19 കാരൻ സയ്ബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

പിടിയിലായ മനോജിത് മിശ്ര കോളേജിൽ ടിഎംസിയുടെ വിദ്യാർത്ഥി സംഘടനയായ തൃണമൂൽ കോൺ​ഗ്രസ് ഛാത്ര പരിഷത്തിന്റെ മുൻ യൂണിറ്റ് പ്രസിഡന്റാണ്. ഇയാൾ ഇപ്പോഴും ടിഎംസി അം​ഗമാണെന്നും, മുതിർന്ന നേതാക്കളുമായടക്കം ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു.മനോജിത് തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ബിജെപി പുറത്തുവിട്ടു. അതേസമയം പീഡനത്തിനിരയായ പെൺകുട്ടിക്കൊപ്പമാണ് പാർട്ടിയെന്ന് തൃണമൂൽ കോൺ​ഗ്രസ് പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ടിഎംസി പ്രസ്താവനയിലൂടെ അറിയിച്ചു.  

 

 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം