മല്ലികാർജുൻ ഖാർഗെയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു

web desk |  
Published : Jun 22, 2018, 10:25 PM ISTUpdated : Jun 29, 2018, 04:16 PM IST
മല്ലികാർജുൻ ഖാർഗെയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു

Synopsis

മല്ലികാർജുൻ ഖാർഗെയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചു.

ദില്ലി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചു. മോഹൻ പ്രകാശിനെ മാറ്റിയാണ് ഖാർഗെയ്ക്ക് ചുമതല നൽകിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശനെ ഒഡീഷയുടെ സ്ക്രീനിംഗ് കമ്മിറ്റി ചെയർമാനായും നിയമിച്ചിട്ടുണ്ട്. 

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് നിയമനങ്ങൾ നടത്തിയത്. ‌ഖാർഗെയ്ക്കൊപ്പം, മുൻ കേന്ദ്ര മന്ത്രി ജെ.ഡി.ശീലം, കോൺഗ്രസ് സേവാദൾ മുൻ മേധാവി എന്നിവരെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്.

 മഹാരാഷ്ട്രാ ചുമതലയുള്ള ജനറൽ സെക്രട്ടറി, എഐസിസി ചുമതലയുള്ള മോഹൻ പ്രകാശ് എന്നിവരുടെ കഠിനാധ്വാനവും സംഭാവനകളും പാർട്ടിക്കു ബഹുമാനം നൽകുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു.
 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്