മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യുവതികളെ ബലാത്സംഗം ചെയ്തു

Web Desk |  
Published : Jun 22, 2018, 10:40 AM ISTUpdated : Jun 29, 2018, 04:11 PM IST
മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യുവതികളെ ബലാത്സംഗം ചെയ്തു

Synopsis

തെരുവുനാടകത്തിനിടെ തോക്കുചൂണ്ടി അതിക്രമം ആറു പേരടങ്ങുന്ന സംഘം യുവതികളെ ബലാത്സംഗം ചെയ്തു

റാഞ്ചി: മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളായ അഞ്ച് യുവതികളെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. 11 അംഗങ്ങളുള്‍പ്പെടുന്ന സംഘടനാ പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡിലെ പത്തല്‍ ഗഡിയില്‍  തെരുവുനാടകം നടക്കുന്നതിനിടയിലേക്ക് അക്രമിസംഘം ആയുധങ്ങളുമായി  അതിക്രമിച്ച് കടക്കുകയായിരുന്നു. നാടകസംഘത്തിലെ പുരുഷന്മാരെ  മര്‍ദ്ദിച്ച് അവശരാക്കിയ സംഘം യുവതികളെ തോക്കുചൂണ്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 

പരമ്പരാഗത ആചാരങ്ങളനുസരിച്ച് ജീവിക്കുന്ന സമുദായങ്ങളാണ് പത്തല്‍ഗഡിയിലുള്ളത്. പൊലീസിനെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയയോ ഗ്രാമത്തിലേക്ക് കടക്കാന്‍ ഇവര്‍ അനുവദിക്കാറില്ല. ഈ സമുദായത്തില്‍പ്പെട്ട ആളുകള്‍ തന്നെയാണ്‌ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 9 പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്