വൻ മാവോയിസ്റ്റ് വേട്ട, മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ വധിച്ച് സുരക്ഷാസേന

Published : Sep 11, 2025, 07:57 PM IST
Security forces look for Maoists

Synopsis

സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയം​ഗം മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു

ദില്ലി: ഛത്തീസ്​ഗഡിൽ വീണ്ടും വൻ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയം​ഗം മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ​ഗരിയാബന്ദ് ജില്ലയിലെ മെയിൻപൂർ വനമേഖലയിൽ രാവിലെ മുതൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. കൂടുതൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ട ബാലകൃഷ്ണ, രാമചന്ദർ, രാജേന്ദ്ര മുതലായ പേരുകളിലും അറിയപ്പെട്ടിരുന്നു. ഷൽ ടാസ്ക് ഫോഴ്സും സിആർപിഎഫിന്റെ കോബ്ര വിഭാ​ഗവും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം