പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്

Published : Dec 10, 2025, 10:42 AM IST
indigo

Synopsis

പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ 4600 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. സർവീസ് റദ്ദാക്കുകയാണെങ്കിൽ 6 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർക്ക് വിവരം നൽകണം. 

ദില്ലി : ഇൻഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധിയിൽ പൈലറ്റ്സ് അസോസിയേഷന് നോട്ടീസ് നൽകി പാർലമെൻ്റ് സമിതി. ഉടൻ സമിതിക്ക് മുൻപിലെത്തുമെന്ന് അസോസിയേഷൻ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ 4600 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. സർവീസ് റദ്ദാക്കുകയാണെങ്കിൽ 6 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർക്ക് വിവരം നൽകണമെന്നാണ് ഇൻഡിഗോക്ക് നൽകിയ നിർദ്ദേശം. വ്യോമയാനമന്ത്രാലയം ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങി. പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയക്കുന്നതായാണ് കേന്ദ്രമന്ത്രി റാം മോഹൻ നായിഡു പ്രതികരിച്ചു. ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും. ഡിജിസിഎ വീഴ്ചയും പരിശോധിക്കും. 

 

PREV
Read more Articles on
click me!

Recommended Stories

18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്ന സംഭവം; അമ്മയെ അറസ്റ്റ് ചെയ്തു
പേടിഎം പേയ്മെന്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കും; പ്രതിസന്ധികളുണ്ടാകില്ലെന്നും ആർബിഐ