ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നും തിരിച്ചെത്തിയത് 3426 പേർ, ഇസ്രയേലിൽ നിന്ന് 818 പേർ

Published : Jun 26, 2025, 04:53 PM IST
Indian evacuees laud 'Operation Sindhu'

Synopsis

ഇറാനിൽ നിന്നും 14 വിമാനങ്ങളിലായി 3426 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ദില്ലി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ നാടണഞ്ഞത് 3500 റോളം പേർ. 14 വിമാനങ്ങളിലായി 3426 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത്. ഇന്ന് ഒരു വിമാനം വൈകീട്ടെത്തും. ഇതോടെ ഇറാനിൽ നിന്നും മടങ്ങാൻ താല്പര്യം അറിയിച്ചവരെയെല്ലാം ഒഴിപ്പിച്ചു. ഇസ്രയേലിൽ നിന്നും ഇതുവരെ 4 വിമാനങ്ങളിലായി 818 പേരെയും ഒഴിപ്പിച്ചു. ഓപ്പറേഷൻ സിന്ധുവിനോട് സഹകരിച്ച ഇറാൻ, അർമേനിയ, ജോർദാൻ, തുർക്കുമെനിസ്ഥാൻ, ഈജിപ്ത് രാജ്യങ്ങളോട് ഇന്ത്യ നന്ദി അറിയിച്ചു. ഇസ്രയേൽ- ഇറാൻ സ്ഥിതി പരിശോധിച്ച് സാഹചര്യം നോക്കി ഓപ്പറേഷൻ സിന്ധു തുടരണോ എന്ന തീരുമാനമെടുക്കും.   

 

 

 

PREV
Read more Articles on
click me!

Recommended Stories

രാജ്യത്ത് പെട്രോൾ-ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിൽ പ്രതികരിച്ച് മന്ത്രി, 'കമ്പനികൾ ഇന്ധന വില കൂട്ടാതിരിക്കാനുള്ള നടപടി'; വിലയിൽ മാറ്റമില്ല
തമിഴ്നാട്ടിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായി, ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി, 27 സീറ്റിൽ പോരാട്ടത്തിനിറങ്ങും; പിഎംകെ 18 സീറ്റിൽ മത്സരിക്കും