പാര്‍ലമെന്‍റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; FCRA ഉൾപ്പെടെ അഞ്ചിലേറെ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ

Published : Jul 19, 2026, 05:46 AM IST
parliament monsoon session

Synopsis

തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.

ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും.

വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സമ്മേളനം. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. അതേസമയം, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കുന്നത് സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

 എന്നാല്‍, സമ്മേളനത്തിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് തിങ്കളാഴ്ച വിളിച്ച ഇന്ത്യസഖ്യം യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ബിറ്റ്‌കോയിൻ തട്ടിപ്പ്: കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
കിഴക്കൻ അതിർത്തിയിൽ കരുത്തുകൂട്ടാൻ ഇന്ത്യൻ സൈന്യം, സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി കരസേനാ മേധാവി