തെലുങ്കാനയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവടക്കം 12 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു

Web Desk |  
Published : Mar 02, 2018, 11:58 AM ISTUpdated : Jun 08, 2018, 05:48 PM IST
തെലുങ്കാനയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവടക്കം 12 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു

Synopsis

തെലുങ്കാനയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവടക്കം 12 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു

തെലങ്കാന: ഛത്തീസ്ഗഡ് തെലങ്കാന അതിര്‍ത്തിയില്‍  പന്ത്രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പ്രത്യേക സുരക്ഷാ സേനയും അന്ധ്ര പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് തെലങ്കാന മാവോയിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഹരിഭൂഷണന്‍ എന്ന ജഗന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് ഗുരുതര പരിക്കേറ്റു. മാവോയിസ്റ്റുകളുടെ മൃതദേഹം ഭദ്രാചലം ആശുപത്രിയിലേയ്ക്ക് കൊണ്ടു വന്നു. എന്നാല്‍ കൃത്രിമ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് എഴുത്തുകാരന്‍ വരവര റാവോ ആരോപിച്ചു. നേരത്തെ സിപിഐഎംഎല്‍ ചന്ദ്ര പുല്ല റെഡ്ഡി വിഭാഗവുമായുള്ള ഏറ്റുമുട്ടലിന് പ്രതികാര നടപടിയെന്നാണ് ആരോപണം. 
 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്