തൊഴിലവസരങ്ങൾ കൂട്ടാൻ 99,446 കോടിയുടെ പദ്ധതി, കേന്ദ്രമന്ത്രിസഭ അം​ഗീകാരം

Published : Jul 01, 2025, 05:00 PM IST
PM Modi

Synopsis

രണ്ട് കൊല്ലങ്ങളിൽ പ്രതിമാസം മൂവായിരം രൂപ വീതം ശമ്പളം നൽകാൻ കമ്പനികൾക്ക് ധനസഹായം നൽകും.

ദില്ലി : തൊഴിലവസരങ്ങൾ കൂട്ടാൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം. 99,446 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അം​ഗീകാരം നൽകിയത്. പുതുതായി സംഘടിത മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾ ജോലിക്കെടുക്കുന്ന ഓരോരുത്തർക്കും ഒരുമാസത്തെ ശമ്പളമോ പരമാവധി പതിനയ്യായിരം രൂപയോ സർക്കാർ നൽകും. തുടർന്നുള്ള രണ്ട് കൊല്ലങ്ങളിൽ പ്രതിമാസം മൂവായിരം രൂപ വീതം ശമ്പളം നൽകാൻ കമ്പനികൾക്ക് ധനസഹായം നൽകും. ഉൽപാദന മേഖലയിലാണെങ്കിൽ ഈ സഹായം അടുത്ത നാല് വർഷത്തേക്കായിരിക്കും. അൻപതിൽ താഴെ ജീവനക്കാരുള്ള കമ്പനികൾ കുറഞ്ഞത് രണ്ട് പേരെയെങ്കിലും പുതുതായി നിയമിക്കണം. 

അൻപതിന് മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 5 പേരെയെങ്കിലും നിയമിച്ചാലേ ധനസഹായം കിട്ടുകയുള്ളൂ. സ്വകാര്യ മേഖലയിൽ കൂടുതൽ തുടക്കക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് സർക്കാറിന്റെ കമ്പനികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.  

 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം