ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ

Published : Jan 22, 2026, 09:52 PM IST
Nirmala sitaraman

Synopsis

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ ബജറ്റിനെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, എയിംസ്, ശബരി റെയിൽപാത, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയെങ്കിലും പരിഗണിക്കുമോയെന്ന് കേരളം കാത്തിരിക്കുന്നു.

ദില്ലി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഉറ്റുനോക്കി സാമ്പത്തിക രംഗം. ആഗോള സാമ്പത്തിക സ്ഥിതിയും ട്രംപിന്‍റെ താരിഫ് ശിക്ഷയും മറികടക്കാന്‍ എന്തൊക്കെ ആശയങ്ങളാകും ധനമന്ത്രി അവതരിപ്പിക്കുക എന്നതിനൊപ്പം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കുമെന്നുറപ്പ്. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് 2026 ലെ ബജറ്റ് അവതരിപ്പിക്കുന്നതെന്ന വെല്ലുവിളിയും ധനമന്ത്രി നേരിടുന്നു. പ്രാദേശിക, തെരഞ്ഞെടുപ്പ് പരിഗണിച്ച് ജനപ്രിയമായ ക്ഷേമ പദ്ധതികളിലൂന്നുകയും ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാക്രോ ഇക്കണോമിക് മുൻഗണനകൾ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന സമ്മര്‍ദമാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്.

ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം, വരുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ പ്രധാനമാണ്. അസമിലെ ഭരണം നിലനിര്‍ത്തുക എന്നതിനൊപ്പം ബംഗാളില്‍ ഭരണം പിടിക്കുകയെന്നതും ബിജെപി പ്രധാനമായി കാണുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താനും ബിജെപി ശ്രമിക്കും. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ബജറ്റില്‍ എന്തൊക്കെ കാത്തുവെച്ചിട്ടുണ്ടാകുമെന്നും ഉറ്റുനോക്കുന്നു. ദില്ലിയിലും ബീഹാറിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച 2025 ലെ ബജറ്റിലായിരുന്നു ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍. അതോടൊപ്പം ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ദില്ലിയില്‍ ഭരണം പിടിച്ചെടുക്കാനും ബിഹാറില്‍ ഭരണത്തുടര്‍ച്ചക്കും സഹായകമായി.

പ്രാദേശിക വികസന മുൻഗണനകൾക്കൊപ്പം തൊഴിൽ, വൈദഗ്ധ്യം, യുവാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ എന്നിവയിലും ബജറ്റ് ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റ് ഒരു സാമ്പത്തിക മാർഗരേഖയായി മാത്രമല്ല, സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനകളുടെ സൂചനയായും മാറാന്‍ സാധ്യതയുണ്ട്.

ഇക്കുറി കേരളം ചോദിക്കുന്നത് കിട്ടുമോ

എയിംസ്, ശബരി റെയില്‍ പദ്ധതി, റബറിന്‍റെ താങ്ങു വില വര്‍ധനവ്, വിഴിഞ്ഞത്ത് പ്രത്യേക പദ്ധതികള്‍ എന്നിവയാണ് കേരളം ഇത്തവണ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പലപ്പോഴായി വെട്ടിക്കുറച്ച 21000 കോടി രൂപ പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നും കേരളത്തിന്‍റെ ആവശ്യമാണ്. കാലങ്ങളായി എയിംസ്, ശബരി റെയിൽപാത തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ പല കാരണങ്ങൾ പറഞ്ഞ് അവഗണിക്കുകയാണെന്നാണ് കേരളത്തിന്‍റെ പരാതി. 

PREV
Read more Articles on
click me!

Recommended Stories

തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കുമോ? ഇനി സംശയം വേണ്ട, റെയിൽവേ നിയമങ്ങൾ അറിയാം
ഈ ഇന്ത്യൻ പോസ്റ്റ് ഓഫീസ് '24 മണിക്കൂറും വെള്ളത്തിൽ'! ലോകത്ത് വേറെയില്ല, വെറൈറ്റി കാഴ്ചയൊരുക്കി ഫ്ലോട്ടിം​ഗ് പോസ്റ്റ് ഓഫീസ്