യാത്രയ്ക്ക് മുമ്പ് തൂക്കിയപ്പോൾ 14 കിലോ, രണ്ടര മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ 13 കിലോ പോലുമില്ല! വീണ്ടും പെട്ട് ഇൻഡിഗോ

Published : Jun 10, 2025, 05:10 PM IST
indigo luggage

Synopsis

ലഗേജ് കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയും മോശം കസ്റ്റമർ സർവീസും ആരോപിച്ച് ഇൻഡിഗോ എയർലൈൻസിനെതിരെ യാത്രക്കാരന്‍റെ പരാതി. ഡെലോയിറ്റിലെ സീനിയർ അനലിസ്റ്റായ അഭിഷേക് കുമാർ എന്നയാളാണ് പരാതിക്കാരൻ.

ഹൈദരാബാദ്: ലഗേജ് കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയും മോശം കസ്റ്റമർ സർവീസും ആരോപിച്ച് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി യുവാവ്. ഡെലോയിറ്റിലെ ഒരു സീനിയർ അനലിസ്റ്റ് ആയ അഭിഷേക് കുമാർ എന്നയാളാണ് ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് അടുത്തിടെ നടത്തിയ യാത്രയിലെ മോശം അനുഭവം വിശദീകരിച്ചുകൊണ്ട് ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തത്.

ഹൈദരാബാദിൽ എത്തിയപ്പോൾ അഭിഷേകിന്‍റെ ചെക്ക്-ഇൻ ലഗേജ് ഗുരുതരമായി തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സിപ്പറുകൾ കീറിയ നിലയിലും ലോക്കുകൾ കാണാതാവുകയും ലഗേജിനുള്ളിലെ പലതും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലുമായിരുന്നു. തന്‍റെ ബാഗിൽ നിന്ന് നിരവധി സാധനങ്ങൾ കാണാതായെന്നും അഭിഷേത് ആരോപിക്കുന്നുണ്ട്. ദില്ലിയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്തതിനേക്കാൾ ലഗേജിൽ നിന്ന് ഏകദേശം ഒരു കിലോഗ്രാം ഭാരം കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

തന്‍റെ ലഗേജ് ഒരു ഡബ്ല്യു ഡബ്ല്യു ഇ മത്സരത്തിൽ നിന്ന് രക്ഷപ്പെട്ടത് പോലെയായിരുന്നു എന്നാണ് അഭിഷേക് വിശേഷിപ്പിച്ചത്. ഐജിഐയിൽ തന്‍റെ ബാഗിന് 14 കിലോയിലധികം ഭാരമുണ്ടായിരുന്നു. ഹൈദരാബാദിൽ എത്തിയപ്പോഴേക്കും അതിന് 13 കിലോ പോലും ഭാരമുണ്ടായിരുന്നില്ല എന്നും അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു. ഇൻഡിഗോയുടെ സപ്പോർട്ട് ടീം ഈ വിഷയത്തില്‍ ഒരു സഹായവും നൽകാത്തതിനെയും അഭിഷേക് വിമര്‍ശിച്ചു.

പിന്നാലെ പ്രതികരണവുമായി ഇൻഡിഗോ എയര്‍ലൈൻസ് എത്തി. കോൺടാക്റ്റ് വിവരങ്ങളും പിഎൻആറും ഡിഎം വഴി പങ്കിടാൻ അഭ്യർത്ഥിക്കുന്നു, ഉടനടി ബന്ധപ്പെടാം എന്നാണ് എയര്‍ലൈൻസ് പ്രതികരിച്ചത്. ഈ മാസം ആദ്യം, ഗോവ ആസ്ഥാനമായുള്ള ഒരു സ്ത്രീയും തന്‍റെ ചെക്ക്-ഇൻ ലഗേജ് കേടായെന്ന് ആരോപിച്ച് ഇൻഡിഗോയെ വിമർശിച്ചിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം