ഒരുകോടി പിന്നിട്ട് കൊവിഡ് രോഗികള്‍; വലിയ വിപത്തുകള്‍ വരാനിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

Published : Jun 30, 2020, 07:49 AM ISTUpdated : Jun 30, 2020, 07:51 AM IST
ഒരുകോടി പിന്നിട്ട് കൊവിഡ് രോഗികള്‍; വലിയ വിപത്തുകള്‍ വരാനിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

Synopsis

കൊവിഡ് ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.  

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,07000  പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 56.45 ലക്ഷം പേര്‍ രോഗമുക്തി നേടി.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം പിന്നിട്ടു; ദക്ഷിണേന്ത്യയിലും രോഗവ്യാപനം വര്‍ധിക്കുന്നു

കൊവിഡ് ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. വലിയ വിപത്തുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു. 1,28,752 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 315 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 13.68 ലക്ഷം പേരാണ് രോഗബാധിതരായത്. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ അന്‍പത്തി എണ്ണായിരത്തി മുന്നൂറ്റി പതിനാല്. 24 മണിക്കൂറിനിടെ 656 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം
കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം