Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം പിന്നിട്ടു; ദക്ഷിണേന്ത്യയിലും രോഗവ്യാപനം വര്‍ധിക്കുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

Covid case surpasses 5.5 lakh in India
Author
New Delhi, First Published Jun 30, 2020, 7:27 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനങ്ങള്‍ ഇന്നലെ പുറത്തുവിട്ടു കണക്കുകള്‍ പ്രകാരം അഞ്ചര ലക്ഷം കഴിഞ്ഞു. 18,870 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 415 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 16,882 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 1,61,833 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗികളായത്. ഇന്നലെ മാത്രം 5257 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ ദില്ലിയെ പിന്നിലാക്കി തമിഴ്‌നാട് രണ്ടാം സ്ഥാനത്ത് എത്തി. 86224 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം വ്യാപിച്ചത്. ദില്ലിയില്‍ 85161 പര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്‌നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Follow Us:
Download App:
  • android
  • ios