
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മദ്റസയിൽ നടന്ന സ്ഫോടനത്തിൽ പത്ത് കുട്ടികളുൾപ്പെടെ 16 മരണമെന്ന് റിപ്പോർട്ട്. വടക്കൻ നഗരമായി അയ്ബനിലാണ് രാജ്യത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്. 24പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും കുട്ടികളാണെന്ന് സമൻഗാൻ പ്രവിശ്യ തലസ്ഥാനത്തെ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിൽ 10 വിദ്യാർത്ഥികളെങ്കിലും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ടാക്കൂർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാനില്‍ രാജ്യവ്യാപകമായി അക്രമണത്തിന് ഉത്തരവിട്ട് പാക് താലിബാന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam