ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് അമേരിക്കയ്ക്ക് ചൈനീസ് താക്കീത്

By Web TeamFirst Published Nov 30, 2022, 8:28 AM IST
Highlights

ചൈന ഇന്ത്യ അതിർത്തിയിലെ ഒരു ഭാഗത്ത്  2021-ൽ ഉടനീളം സേനയെ വിന്യസിക്കുകയും അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തുവെന്ന് പെന്റഗൺ റിപ്പോര്‍ട്ട് പറയുന്നു. 

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് ചൈന അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി വെളിപ്പെടുത്തല്‍. യുഎസ് പ്രതിരോധ മന്ത്രാലയം പെന്‍റഗണ്‍ യുഎസ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

യഥാർത്ഥ നിയന്ത്രണ രേഖയിൽ  ഇന്ത്യയുമായുള്ള സംഘര്‍ഷവും പ്രതിസന്ധിയും സങ്കീര്‍ണ്ണമല്ലെന്ന് ചിത്രീകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യ ചൈന ബന്ധത്തില്‍ യുഎസ് ഇടപെടല്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന പ്രവര്‍ത്തിക്കുന്നത് എന്നാണ് പെന്‍റഗണ്‍ ചൊവ്വാഴ്ച നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

"അതിർത്തിയിലെ സംഘർഷങ്ങൾ തടയാൻ ചൈന ശ്രമിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തിൽ ഇടപെടരുതെന്ന് ചൈനീസ് അധികൃതർ യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് " പെന്റഗൺ അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞു. 

ചൈന ഇന്ത്യ അതിർത്തിയിലെ ഒരു ഭാഗത്ത്  2021-ൽ ഉടനീളം സേനയെ വിന്യസിക്കുകയും അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തുവെന്ന് പെന്റഗൺ റിപ്പോര്‍ട്ട് പറയുന്നു. അതിർത്തിയില്‍ ഇന്ത്യയും ചൈനയും ഒരു പോലെ ചെറുത്തുനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ  പുരോഗതി ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

2020 മെയ് മുതൽ അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളിൽ  ചൈനീസ്, ഇന്ത്യൻ സേനകൾ ഏറ്റുമുട്ടി. ഈ സംഘർഷം അതിർത്തിയുടെ ഇരു രാജ്യവും സൈന്യത്തെ ശക്തിപ്പെടുത്താൻ കാരണമായി. 
“സംഘര്‍ഷത്തിന് ശേഷം ഇരു രാജ്യങ്ങളും മറ്റേയാളുടെ സേനയെ പിൻവലിക്കാനും മുൻകാല രീതിയിലേക്കും മടങ്ങാന്‍ സമ്മതിച്ചെങ്കിലും, ചൈനയോ ഇന്ത്യയോ ആ വ്യവസ്ഥകൾ അംഗീകരിച്ചില്ല,” പെന്‍റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു.

"അതിര്‍ത്തിയിലെ ചൈനീസ് നിര്‍മ്മാണങ്ങളെ ഇന്ത്യ എതിര്‍ക്കുന്നതാണ് ചൈന പ്രശ്നമായി ഉന്നയിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് ചൈനീസ് പ്രദേശത്ത് അതിക്രമിച്ചുകയറുന്നതായി അവർ കരുതുന്നു, അതേസമയം ഇന്ത്യയുടെ പ്രദേശത്തേക്ക് ചൈന നുഴഞ്ഞുകയറ്റം നടത്തുന്നുവെന്ന് ഇന്ത്യ ആരോപിക്കുന്നുവെന്ന് പെന്‍റഗണ്‍ പറയുന്നു.

2020-ലെ ഏറ്റുമുട്ടൽ മുതൽ ചൈനീസ് സേനയുടെ സാന്നിധ്യം അതിര്‍ത്തിയില്‍ നിലനിർത്തുകയും. അതിര്‍ത്തിയില്‍ വലിയ നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.  കഴിഞ്ഞ 46 വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലായിരുന്നു 2020ലെ ഗാൽവാൻ വാലി സംഭവമെന്ന് റിപ്പോർട്ട് പറയുന്നു.

'ഷിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തുലയട്ടെ'; ചൈനയിൽ ശക്തമായ പ്രതിഷേധം തലസ്ഥാനത്തേക്കും വ്യാപിക്കുന്നു

ചൈനീസ് ഭീഷണിയെ തോല്‍പ്പിക്കാൻ ഇന്ത്യ തന്നെ ശരണമെന്ന് അമേരിക്കൻ വണ്ടിക്കമ്പനി മുതലാളി!

click me!