തുർക്കിയിൽ യു​ദ്ധോപകരണ നിര്‍മാണ ഫാക്ടറിയിൽ പൊട്ടിത്തെറി, 12 പേർ കൊല്ലപ്പെട്ടു   

Published : Dec 24, 2024, 05:48 PM ISTUpdated : Dec 24, 2024, 05:50 PM IST
തുർക്കിയിൽ യു​ദ്ധോപകരണ നിര്‍മാണ ഫാക്ടറിയിൽ പൊട്ടിത്തെറി, 12 പേർ കൊല്ലപ്പെട്ടു   

Synopsis

സ്‌ഫോടനം നടക്കുമ്പോൾ ഫാക്ടറിക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും തീ അണച്ചതായും അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ സ്ഫോടനത്തിൻ്റെ ശക്തിയിൽ പ്ലാൻ്റിൻ്റെ ഒരു ഭാഗം തകർന്നു.

അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ യുദ്ധോപകരണ-സ്‌ഫോടക വസ്തു പ്ലാൻ്റിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാലികേസിർ പ്രവിശ്യയിലെ കരേസി ജില്ലയിലെ പ്ലാന്റിലാണ് പ്രാദേശിക സമയം എട്ടരയോടെ സ്ഫോടനം നടന്നതെന്ന് ലോക്കൽ ഗവർണർ ഇസ്മായിൽ ഉസ്താഗ്ലു സ്ഥിരീകരിച്ചു. പ്രാഥമിക റിപ്പോർട്ട് പ്രകാരം 12 ജീവനക്കാർ മരിച്ചു. മറ്റ് നാല് പേർ പരിക്കുകളോടെ ആശുപത്രിയിലാണെന്നും അദ്ദേ​ഹം അറിയിച്ചു. പരിക്കേറ്റവർ ​ഗുരുതരാവസ്ഥയിലല്ലെന്നും അധികൃതർ അറിയിച്ചു.

സ്‌ഫോടനം നടക്കുമ്പോൾ ഫാക്ടറിക്കുള്ളിൽ കൂടുതല്‍ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും തീ അണച്ചതായും അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തിൻ്റെ ശക്തിയിൽ പ്ലാൻ്റിൻ്റെ ഒരു ഭാഗം തകർന്നു. സ്‌ഫോടനത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. 
 

PREV
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ