
ദില്ലി: പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്‍ററി ഫോറത്തിന് ഇന്ന് രാജ്യതലസ്ഥാനത്ത് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയുമായി പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഫോറത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളി രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർള റഷ്യ, ക്യൂബ, ഈജിപ്ത്, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്‍ററി പ്രതിനിധികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, വ്യവസായം, ഊർജം, എന്നി മേഖലകളിലെ സഹകരണവും പാർലമെന്ററി സഹകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. എന്നാൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബഫ് ഫോറത്തിനെത്തില്ലെന്ന് ഇറാൻ എംബസി അറിയിച്ചു. ഇറാൻ - അമേരിക്ക പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് ഗാലബഫിന്‍റെ പിന്മാറ്റം. ഇറാൻ പ്രതിനിധികൾ ബ്രിക്സ് പാർലമെന്‍ററി ഫോറത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam