ചിലിയില്‍ കാട്ടുതീ കത്തിപ്പടരുന്നു; 150 വീടുകൾ കത്തിനശിച്ചു

By Web TeamFirst Published Dec 26, 2019, 10:40 AM IST
Highlights

ചിലിയിലെ വിനോദസഞ്ചാരകേന്ദ്രവും തുറമുഖ നഗരവുമാണ് കാട്ടു തീ പടര്‍ന്ന് പിടിച്ച വാല്‍പരൈസോ. ജനവാസമേഖലയിൽ അപ്രതീക്ഷിതമായുണ്ടായ തീപ്പിടുത്തതിൽ 150ല്‍ അധികം വീടുകളാണ് കത്തിനശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാല്‍പരൈസോ: ചിലിയിലെ വാല്‍പരൈസോയിലുണ്ടായ കാട്ടുതീയിൽ 150 വീടുകൾ കത്തിനശിച്ചു. 445 ഏക്കറോളം പുൽമേട് അഗ്‌നിക്കിരയായി. ചിലിയിലെ  വിനോദ സഞ്ചാരകേന്ദ്രമാണ് വാല്‍പൈരസോ. പ്രദേശത്ത് കാട്ടു തീ പിടിക്കുന്നതനാല്‍ ആയിരത്തിലേറെ പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.

ചിലിയിലെ വിനോദസഞ്ചാരകേന്ദ്രവും തുറമുഖ നഗരവുമാണ് കാട്ടു തീ പടര്‍ന്ന് പിടിച്ച വാല്‍പരൈസോ. ജനവാസമേഖലയിൽ അപ്രതീക്ഷിതമായുണ്ടായ തീപ്പിടുത്തതിൽ 150ല്‍ അധികം വീടുകളാണ് കത്തിനശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും വേഗത്തിൽ തീപ്പടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

ആയിരത്തിലേറെ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചുകഴിഞ്ഞു. 90,000 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടു. വ്യോമമാർഗവും അല്ലാതെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും വാൽപരെയ്‌സോ മേയർ ജോർജ് ഷാർപ്പ് പറഞ്ഞു.

ഉയർന്ന താപനിലയും ശക്തമായ കാറ്റും പ്രതികൂലമായി ബാധിക്കുന്നുണ്ട്. തെക്കേ അമേരിക്കയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാൽപരെയ്‌സോയിലെ കാട്ടുതീ വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിക്കുമെന്നാണ് വാര്‍ത്തകള്‍.

click me!