
സാവോപോളോ: കുളിമുറിയിൽ തലയിടിച്ചു വീണ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ഓർമ പോയി. തിങ്കളാഴ്ചയാണു പ്രസിഡന്റ് ഔദ്യോഗിക വസതിയായ അൽവോറഡ കൊട്ടാരത്തിലെ കുളിമുറിയിൽ തലയിടിച്ചു വീണത്. വീഴ്ചയിൽ ഓർമ നഷ്ടപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തലേദിവസം താൻ ചെയ്ത കാര്യങ്ങൾ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓർമ തിരികെ കിട്ടിയശേഷം പ്രസിഡന്റ് പറഞ്ഞു.
ഇപ്പോൾ താൻ സുഖപ്പെട്ടു വരികയാണെന്നും ജെയർ കൂട്ടിച്ചേർത്തു ബ്രസീലിയയിലെ സായുധ സേന ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ചൊവ്വാഴ്ചയാണ് അദ്ദേഹം വസതിയിൽ തിരികെയെത്തിയത്. സിടി സ്കാനിൽ അപാകതകളൊന്നും കണ്ടെത്തിയില്ല. താത്കാലികമായ ഓർമ നഷ്ടമാണു പ്രസിഡന്റിനു സംഭവിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു.
2018 സെപ്റ്റംബറിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണത്തിനിടെയുണ്ടായ കത്തി ആക്രമണത്തിലും അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. അടിവയറ്റിലെ കുത്തേറ്റ മുറിവ് ചികിത്സിക്കുന്നതിനായി സെപ്റ്റംബറിൽ അദ്ദേഹം നാലു ശസ്ത്രക്രിയകൾക്ക് വിധേയനായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam