കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരവധി സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തെ ക്രൂരവും മനസാക്ഷിയില്ലാത്തതുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ അവകാശപ്പെടുമ്പോൾ, പാകിസ്ഥാൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
ദില്ലി: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. സാധാരണക്കാരെ കൊലപ്പെടുത്തുതയും അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്ത ക്രൂരവും മനസ്സാക്ഷിയില്ലാത്തതുമായ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യ വിമർസിച്ചു. കൂട്ടക്കൊലയെ സൈനിക നടപടിയായി ന്യായീകരിക്കാൻ പാകിസ്ഥാൻ ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ രംഗത്തെത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. കാബൂളിലെ ഡീ അഡിക്ഷൻ പുനരധിവാസ ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ പറഞ്ഞു.
തിങ്കളാഴ്ത രാത്രി കാബൂളിലെ ഒമിഡ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത, നിരവധി സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഭീരുത്വവും മനസ്സാക്ഷിക്കു നിരക്കാത്തതുമായ അക്രമമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പാകിസ്ഥാൻ ഇപ്പോൾ ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കാബൂൾ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഏകദേശം 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആശുപത്രി പൂർണമായി തകർന്നതായി അഫ്ഗാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ, അഫ്ഗാൻ തലസ്ഥാനമായ പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു.
കാബൂളിലെ ആശുപത്രിയിൽ പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് വ്യോമാക്രമണം നടന്നതെന്നും 2,000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നുവെന്നും അഫ്ഗാനിസ്ഥാൻ ഡെപ്യൂട്ടി ഗവൺമെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
