
മോസ്‌കോ: പടിഞ്ഞാറന്‍ റഷ്യയിലെ (western Russia) റ്യാസന്‍ പ്രവിശ്യയില്‍ ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ (Gun powder factory) പൊട്ടിത്തെറിയില്‍ (explosion) 16 പേര്‍ മരിച്ചെന്ന് (16 dead) ടാസ് ന്യൂസ് ഏജന്‍സി (TASS News agency) റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത് പേരെ കാണാനില്ല. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
12 പേര്‍ മരിച്ചെന്ന് എമര്‍ജന്‍സീസ് മന്ത്രാലയം (Emergencies ministry) സ്ഥിരീകരിച്ചു. നാല് പേരെ കാണാനില്ല. സാങ്കേതിക തകരാര്‍ മൂലമാണ് പൊട്ടിത്തെറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണകിഴക്ക് മോസ്‌കോയില്‍ (Moscow) നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. കാണാതായ നാല് പേരും മരിച്ചെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാടിന് തീയിട്ട കേസില്‍ 24 പേരെ പരസ്യമായി തൂക്കിക്കൊന്നു
ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ 170 സുരക്ഷാ ഉദ്യോഗസ്ഥരും അമ്പതോളം ഫയര്‍എന്‍ജിനുകളും തീയണച്ചു. സുരക്ഷയില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam