
മിസ്സൂറി: എട്ടാം ക്‌ളാസിൽ പഠിക്കുന്ന കുട്ടികളുടെ ഫുട്ബോൾ(football) പ്രാക്ടീസ് നടക്കുന്ന ഗ്രൗണ്ടിലൂടെ പരിപൂർണ നഗ്നയായി ഓടിയതിന്(streaking) ലേസി ഉത്തെ എന്ന യുവതി അറസ്റ്റിലായി. അമേരിക്കയിലെ മിസ്സൂറിയിൽ ആണ് സംഭവം. സ്വന്തം വീട്ടിൽ നിന്ന് ഉടുതുണിയുരിഞ്ഞുകളഞ്ഞ് പുറത്തിറങ്ങി ഓടുന്നതിന് അരമണിക്കൂർ മുമ്പ് ലേസി ഹെറോയിൻ എന്ന മയക്കുമരുന്ന് സേവിച്ചിരുന്നു. ഹെറോയിൻ അകത്ത് ചെന്ന് അധികം വൈകാതെ തന്നെ, 'താൻ ഇപ്പോൾ മരിച്ചു പോവും' എന്ന വല്ലാത്ത ഉൾഭയം തന്നെ ആവേശിച്ചു എന്നും, ആരുടെയെങ്കിലും സഹായം കിട്ടിയാലോ എന്ന് കരുതിയാണ് താൻ ഇറങ്ങി ഓടിയത് എന്നും യുവതി മൊഴി നൽകി. ദേഹത്ത് വസ്ത്രങ്ങൾ ഇല്ല എന്ന ബോധം വന്നപ്പോഴേക്കും പൊലീസ് തന്നെ അറസ്റ്റു ചെയ്തു കഴിഞ്ഞിരുന്നു എന്നും അവർ പറഞ്ഞു.
ഹെലിയാസ് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ വേലി ചാടിമറിഞ്ഞാണ് അവർ 29 സ്‌കൂൾ കുട്ടികൾക്കുവേണ്ടിയുള്ള അമേരിക്കൻ ഫുട്ബോൾ ട്രെയിനിങ് പ്രോഗ്രാം നടത്തുന്ന മൈതാനത്തിനു നടുവിലൂടെ ഇങ്ങനെ വിവസ്ത്രയായി ഓടിയത്. പതിനായിരം ഡോളറിന്റെ ബോണ്ട് സമർപ്പിച്ച ശേഷം ലിസിയെ ഡിഅഡിക്ഷൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam