മെക്സിക്കൻ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; 16 മരണം, അഞ്ച് പേർക്ക് പരിക്ക്

Published : Jan 01, 2020, 08:48 PM IST
മെക്സിക്കൻ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; 16 മരണം, അഞ്ച് പേർക്ക് പരിക്ക്

Synopsis

കഴിഞ്ഞ ആഴ്ച ജയിലിൽ നടത്തിയ പരിശോധനയിൽ നിരവധി നിരോധിച്ച വസ്തുക്കൾ കണ്ടെടുത്തിരുന്നു. 

മെക്സിക്കോ: വടക്കൻ മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിലെ റീജിയണൽ സെന്റർ ഓഫ് സോഷ്യൽ റീഇൻ‌ടെഗ്രേഷനിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ‌ 16 പേർ കൊല്ലപ്പെട്ടു. ​ഗുരുതരമായി പരിക്കേറ്റ അഞ്ച് തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോ​ഗസ്ഥർ ചേർന്ന് വൈകുന്നേ​രം അഞ്ചുമണിയോടെയാണ് തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടൽ‌ നിയന്ത്രണവിധേയമാക്കിയതെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു.

തടവുകാരിൽനിന്ന് നാല് തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ജയിലിൽ നടത്തിയ പരിശോധനയിൽ നിരവധി നിരോധിത വസ്തുക്കൾ കണ്ടെടുത്തിരുന്നു. അതേസമയം, തടവുകാർ തമ്മിൽ തർക്കമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും