സ്വാഗതം ട്വന്‍റി20; വരവേറ്റ് ലോക ജനത; ആഘോഷങ്ങളുടെ രാവ്

By Web TeamFirst Published Jan 1, 2020, 12:12 AM IST
Highlights

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വര്‍ണാഭമായ രാത്രി പാര്‍ട്ടികളും, ആഘോഷങ്ങളും പാട്ടും നൃത്തവുമൊക്കെയായണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേറ്റത്. 

പ്രതീക്ഷയുടെയും സമാധാനത്തിന്‍റെ കാഴ്ചകള്‍ സമ്മാനിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ലോകം 2020 നെ വരവേറ്റു. 2019ന് വിടനല്‍കി രാത്രിയോളം നീണ്ട ആഘോഷങ്ങളോടെയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തിന് സ്വാഗതമോതിയത്. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ സ​മാ​വോ കി​രി​ബാ​ത്തി ദ്വീ​പു​ക​ളി​ലും ന്യൂ​സി​ല​ൻ​ഡി​ലുമാണ് ലോകത്ത് ആദ്യം പു​തു​വ​ർ​ഷം പി​റ​ന്നത്. 

സ​മാ​വോ കി​രി​ബാ​ത്തി ദ്വീ​പു​ക​ളാ​ണ് പു​തു​വ​ർ​ഷ​ത്തെ ആ​ദ്യം വ​ര​വേ​റ്റ​ത്. തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്ല​ൻ​ഡും വെ​ല്ലിം​ഗ്ട​ണും പു​തു​വ​ർ​ഷ​പ്പി​റ​വി ക​ണ്ടു. വ​ർ​ണാ​ഭ​മാ​യ ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പു​തു​വ​ർ​ഷ​ത്തെ സ്വാ​ഗ​തം ചെ​യ്ത​ത്.  ന്യൂ​സി​ല​ൻ​ഡി​നു ശേ​ഷം ഓ​സ്ട്രേ​ലി​യ​യു​ടെ കി​ഴ​ക്ക​ൻ ന​ഗ​ര​ങ്ങ​ളാ​യ മെ​ൽ​ബ​ൺ, കാ​ൻ​ബ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തു​വ​ർ​ഷ​മെ​ത്തി.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വര്‍ണാഭമായ രാത്രി പാര്‍ട്ടികളും, ആഘോഷങ്ങളും പാട്ടും നൃത്തവുമൊക്കെയായണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേറ്റത്. കനത്ത തണുപ്പിലും ദില്ലിയില്‍ വളരെ ആഘോഷപൂര്‍വ്വമാണ് പുതുവര്‍ഷത്തെ വരവേറ്റത്. വിവിധ നഗരങ്ങളിലും ആഘോഷം നടന്നു. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ സംഘടനകളും, വ്യാപരസ്ഥപനങ്ങളും, ഹോട്ടലുകളും റിസോര്‍ട്ടുകളും ആഘോഷ പരിപാടി സംഘടിപ്പിച്ചു. കോവളം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലെ ആഘോഷങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. കൊച്ചി കാര്‍ണിവലിനോട് അനുബന്ധിച്ച് ഭീമന്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചി പുതുവത്സരത്തെ വരവേറ്റത്.

അതേ സമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്‍റെ വേദികളായും പുതുവത്സരത്തിന് സ്വാഗതമോതുന്ന പരിപാടികള്‍ മാറി. മലപ്പുറത്തും മറ്റും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ പുതുവത്സര രാവില്‍ കാണാമായിരുന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്കു പി​ന്നാ​ലെ ജ​പ്പാ​ൻ, ചൈ​ന, ഇ​ന്ത്യ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​വ​ർ​ഷം എ​ത്തു​ക. അ​മേ​രി​ക്ക​യ്ക്ക് കീ​ഴി​ലു​ള്ള ബേ​ക്ക​ര്‍ ദ്വീ​പ് , ഹൗ​ലാ​ന്‍​ഡ് ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തു​വ​ര്‍​ഷം അ​വ​സാ​നം എ​ത്തു​ന്ന​ത്. ല​ണ്ട​നി​ല്‍ ജ​നു​വ​രി ഒ​ന്ന് പ​ക​ല്‍ 11 മ​ണി​യാ​കു​മ്പോ​ഴാ​ണ് ഈ ​ദ്വീ​പു​ക​ളി​ല്‍ പു​തു​വ​ര്‍​ഷം എ​ത്തു​ക.

click me!