പഞ്ച്ഷീർ പിടിച്ചെടുത്തെന്ന് അറിയിപ്പ്, പിന്നാലെ 'ആഘോഷവെടിവെപ്പ്'; കാബൂളിൽ 17 പേർ മരിച്ചു, 41 പേർക്ക് പരിക്ക്

By Web TeamFirst Published Sep 4, 2021, 5:20 PM IST
Highlights

വെടിവെപ്പിൽ 17 പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ന്യൂസ് ഏജൻസിയായ ഷംഷാദ് റിപ്പോർട്ട് ചെയ്യുന്നത്...

കാബൂൾ: അഫ്ഗാനിലെ കാബൂളിൽ നടന്ന ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ 17 ഓളം പേർ മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ പോരാളികൾ പഞ്ച്ഷിർ പിടിച്ചെടുത്തുവെന്ന്താലിബാൻ അറിയിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.  അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്തിട്ടും രാജ്യത്ത് കീഴടങ്ങാതിരുന്ന ഏക പ്രവിശ്യയായിരുന്നു പഞ്ച്ഷിർ. എന്നാൽ പ്രവിശ്യ പിടിച്ചെടുത്തുവെന്ന താലിബാന്റെ അവകാശവാദം എതിർവിഭാഗം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. 

വെടിവെപ്പിൽ 17 പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ന്യൂസ് ഏജൻസിയായ ഷംഷാദ് റിപ്പോർട്ട് ചെയ്യുന്നത്. വെടിവെപ്പിൽ താക്കീതുമായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് രംഗത്തെത്തി. ആകാശത്തേക്ക് വെടിവെക്കുന്നത് അവസാനിപ്പിച്ചിട്ട് പകരം ദൈവത്തിന് നന്ദി അറിയിക്കൂ എന്ന് സബിഹുള്ള പറഞ്ഞു. വെടിയുണ്ടകൾ പൌരന്മാരെ മുറിപ്പെടുത്തുമെന്നും വെടിവെക്കരുതെന്നും ട്വീറ്റിലൂടം സബിഹുള്ള കൂട്ടിച്ചേർത്തു. 

click me!